പീഡനക്കേസില്‍ അമ്പിളി പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ, നിഷേധിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പീഡനക്കേസില്‍ അമ്പിളി പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ, നിഷേധിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ സര്‍വൈവറുടെ പരാതി പ്രകാരമാണ് ടിക് ടോക് താരം അമ്പിളി (വിഘ്‌നേഷ് കൃഷ്ണ)ക്കെതിരെ കേസെടുത്തതെന്ന് പൊലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അമ്പിളി പിടിയിലായത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചാണ് പീഡനം. പോസ്‌കോ ചുമത്തിയാണ് അറസ്റ്റ്. കേസിന് പിന്നാലെ അമ്പിളി തൃശൂരില്‍ നിന്ന് തിരൂരിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ അമ്പിളിയെ പൊലീസ് പിടികൂടുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള പാസ്‌പോര്‍ട്ട് വാങ്ങണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷിനെ സന്ദര്‍ശിച്ച പിതാവിനെ പിന്തുടര്‍ന്നാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റിലാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നും വാസ്തവം മറ്റൊന്നാണെന്നും അമ്പിളിയുടേതെന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രതികരണം വന്നിരുന്നു. പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഈ അമ്പിളിയുടെ അക്കൗണ്ടിലെ പോസ്്റ്റുകളിലെ വാദം.

Related Stories

No stories found.
The Cue
www.thecue.in