വിമര്‍ശിക്കുന്നത് പാഴ്ജന്മങ്ങള്‍; കിറ്റക്സിലെ തൊഴിലാളികള്‍ ഉണ്ടോ ഉറങ്ങിയോ എന്നൊക്കെയാണ് അറിയേണ്ടത്; പരിശോധനയ്ക്കെതിരെ സാബു എം ജേക്കബ്

വിമര്‍ശിക്കുന്നത് പാഴ്ജന്മങ്ങള്‍; കിറ്റക്സിലെ തൊഴിലാളികള്‍ ഉണ്ടോ ഉറങ്ങിയോ എന്നൊക്കെയാണ് അറിയേണ്ടത്; പരിശോധനയ്ക്കെതിരെ സാബു എം ജേക്കബ്

കിഴക്കമ്പലം: കിറ്റക്‌സിന്റെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ലേബര്‍ ഓഫീസറും ആരോഗ്യ വകുപ്പ് അധികൃതരും പരിശോധന നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി സാബു എം. ജേക്കബ്.

'' നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന നിരങ്ങാവുന്ന ഒരു വര്‍ഗമാണല്ലോ വ്യവസായികള്‍. കള്ളന്മാരെയും കൊള്ളക്കാരെയും പിടിക്കാന്‍ വരുന്ന മാതിരി ആയിരുന്നു വരവും പരിശോധനനയുമെല്ലാം,'' സാബു എം ജേക്കബ് പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍ 15,000 പേര്‍ക്ക് തൊഴില്‍ നല്‍കി കാണിക്കണമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ചിലരുടെ പണി രാവിലെ എണീറ്റാല്‍ കിറ്റക്‌സിലെ തൊഴിലാളികള്‍ രാത്രി ഉറങ്ങിയോ? അവര്‍ക്ക് ബ്രേക്ക് ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ? എന്നൊക്കെ നോക്കല്‍ മാത്രമാണെന്നും സാബു എം.ജേക്കബ് കുറ്റപ്പെടുത്തി. ഇങ്ങനെ വിമര്‍ശിക്കുന്ന ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത കുറേ പാഴ്ജന്മങ്ങളാണ് കേരളത്തിന്റെ ശാപമെന്നും സാബു എം ജേക്കബ് പ്രസ്താവനയില്‍ പറയുന്നു.

കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന്റെ ശോചനീയാവസ്ഥ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ സംഘം കിറ്റക്‌സിലെത്തി പരിശോധന നടത്തിയത്. പൊട്ടിപ്പൊളിഞ്ഞ ശുചിമുറികളുടെയും, ചുറ്റിലും വെള്ളം കെട്ടികിടക്കുന്ന ആസ്പറ്റോസ് ഷീറ്റ് ഇട്ട കെട്ടിടത്തിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഒരു മുറിയില്‍ പത്തുപേരോളം തിങ്ങി ഞെരുങ്ങിയാണ് ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്.

No stories found.
The Cue
www.thecue.in