കണ്ടറിയണം സഖാവെ ഇനി സി.പി.എമ്മിന് എന്ത് സംഭവിക്കുമെന്ന്, സുധാകരനെതിരെ നുണപ്രചരണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ടറിയണം സഖാവെ ഇനി സി.പി.എമ്മിന് എന്ത് സംഭവിക്കുമെന്ന്, സുധാകരനെതിരെ നുണപ്രചരണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
K. Sudhakaran

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത കെ.സുധാകരനെതിരെ സിപിഐഎം നുണഫാക്ടറികള്‍ പ്രചരണം നടത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സംഘ പരിവാരത്തോട് കൂട്ടിക്കെട്ടാന്‍ നിങ്ങളെത്ര ശ്രമിച്ചാലും സുധാകരന്റെ സെക്കുലറിസത്തില്‍ കറ വീഴ്ത്താന്‍ നിങ്ങള്‍ക്കാവില്ലെന്നും സിപിഎമ്മിനോട് രാഹുല്‍.

തിളച്ചു മറിയുന്ന കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും സി.പിഎമ്മിന്റെ അക്രമങ്ങൾക്കെതിരെ പരിച കാട്ടിയും കോൺഗ്രസ് ആശയം ഉയർത്തിയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയരുകയും ചെയ്ത കെ.സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ അമരത്തേക്കുയർന്നപ്പോൾ "കള്ളമറിയാൻ നേരത്തെയറിയാനായി" മലയാളിയുടെ പുലരിയിലേക്കെത്തുന്ന ദേശാഭിമാനി മുതൽ സി.പിഎം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന വാക്കാണ് ഗുണ്ട സുധാകരനെന്ന്.

കണ്ണൂരിലെ നടാലിൽ ജനിച്ച കുമ്പക്കുടി സുധാകരനൊരിക്കലും സി പി എം വാൾത്തലപ്പുകളെ ഭയന്ന് ഒളിച്ച് നടന്നിട്ടില്ല, അത് കൊണ്ട് സുധാകരന് ഒളിവിലെ ഓർമകളെന്ന് പറഞ്ഞ് പുസ്തകമെഴുതാനും കഴിയില്ല. കമ്യൂണിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാൻ സഹിഷ്ണുതയുടെ ശൈലി സ്വീകരിച്ചിട്ടില്ലായിരിക്കാം പക്ഷേ അദ്ദേഹം ഒരാളെയും 51 വെട്ടോ 39 വെട്ടോ വെട്ടി കൊന്നു തള്ളിയിട്ടില്ല.

കടക്ക് പുറത്തെന്ന ശൈലിയെ ഇരട്ടച്ചങ്കെന്ന് വിശേഷിപ്പിക്കുന്നവർക്ക് സുധാകരന്റെ ആർദ്രതയും കരുണയും തിരിച്ചറിച്ചറിയാനാവില്ല. ആവലാതികൾക്കും പരാതികൾക്കുമായി രാവിലെ മുതൽ അദ്ദേഹത്തിന് ചുറ്റും വരുന്ന ആൾക്കൂട്ടങ്ങളോട് കാണിക്കുന്ന കരുതൽ ഒന്ന് നേരിട്ടറിയണം. തന്റെ അടുത്ത് പരാതിയും പരിഭവവും പ്രശ്നങ്ങളുമവതരിപ്പിക്കാൻ വരുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും മടങ്ങും നേരം അവരോട് ബസിന് കൊടുക്കാൻ കാശുണ്ടോ എന്നന്വേഷിച്ച് കാശ് നൽകി പറഞ്ഞയക്കുന്ന രാമുണ്ണിയുടെ മകൻ കുമ്പക്കുടി സുധാകരനെ അറിയുന്നവരാണ് കണ്ണൂരുകാർ, അത് കൊണ്ടാണല്ലോ നിങ്ങളുടെ നുണകൾക്ക് മീതെ നടന്ന് അയാൾ നിയമസഭയിലും പാർലമെന്റിലും എത്തിയത്.

K. Sudhakaran
'മുഖ്യമന്ത്രിയായിരുന്ന വി.എസ് പറഞ്ഞതനുസരിച്ച് മോഹന്‍ലാല്‍ പിന്‍മാറി', വിവാദ മാജിക് ഷോ ഉപേക്ഷിച്ചതിനെക്കുറിച്ച് ബി.സി ജോഷി

സംഘ പരിവാരത്തോട് കൂട്ടിക്കെട്ടാൻ നിങ്ങളെത്ര ശ്രമിച്ചാലും സുധാകരന്റെ സെക്കുലറിസത്തിൽ കറ വീഴ്ത്താൻ നിങ്ങൾക്കാവില്ല. സി പി എം കള്ള വോട്ടുകൾക്കും അക്രമങ്ങൾക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്റെ കഥകളാണ് സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നത്, അത് കൊണ്ടാണ് സി.പി.എമ്മിന് സുധാകരൻ ഗുണ്ടയും കേരളീയ പൊതു സമൂഹത്തിന് സുധാകരൻ ഉശിരുള്ള നേതാവുമായത്.

സി.പിഎം സംഘടന സംവിധാനവും നേതൃ നിരയുമുള്ള അവരുടെ മോസ്കോ യിൽ തന്റെ മൂർച്ചയുള്ള വാക്കും പ്രവൃത്തിയുമായി കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ഉയർത്തിയ നേതാവായ സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ പങ്കായമേന്തുമ്പോൾ, കണ്ടറിയണം സഖാവെ ഇനി സി.പി.എമ്മിന് എന്ത് സംഭവിക്കുമെന്ന്...

അതിൻ്റെ മറുപടി സുധാകരൻ്റെ കണ്ണൂരിൽ കോൺഗ്രസ്സിനെത്രയാണ് സീറ്റ് എന്നാണെങ്കിൽ, ഒറ്റ ഉത്തരം കൂടി, നിങ്ങളുടെ പിണറായി വിജയൻ്റെ MP K സുധാകരനാണ് .....

The Cue
www.thecue.in