പ്രതിപക്ഷമായി ഇനിയുള്ള കാലം പോരാടാന്‍ പോകുന്നത് ബിജെപിയായിരിക്കുമെന്നത് നന്നായി അറിയാവുന്നയാളാണ് പിണറായി വിജയനെന്ന് കെ.സുരേന്ദ്രന്‍

പ്രതിപക്ഷമായി ഇനിയുള്ള കാലം പോരാടാന്‍ പോകുന്നത് ബിജെപിയായിരിക്കുമെന്നത് നന്നായി അറിയാവുന്നയാളാണ് പിണറായി വിജയനെന്ന് കെ.സുരേന്ദ്രന്‍

ഒരു ഉത്തരവാദപ്പെട്ട പ്രതിപക്ഷമായി വിട്ടുവീഴ്ചയില്ലാതെ പോരാടാന്‍ പോകുന്നത് ഇനിയുള്ള കാലം ബിജെപിയായിരിക്കുമെന്നത് നന്നായി അറിയാവുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യുഡിഎഫിനെ ഏതു വിധേനയും മാനേജ് ചെയ്യാന്‍ പറ്റും. യുഡിഎഫിന് അവര്‍ക്കിനി ഒരിക്കലും അധികാരത്തില്‍ തിരിച്ചുവരാനാവില്ലെന്നു പിണറായി വിജയനു നന്നായറിയാമെന്നും ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മനോരമ ദിനപത്രത്തിലെ അഭിമുഖത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

യുഡിഎഫിന് അവര്‍ക്കിനി ഒരിക്കലും അധികാരത്തില്‍ തിരിച്ചുവരാനാവില്ലെന്നു പിണറായി വിജയനു നന്നായറിയാം. ഇനി വരേണ്ടത്, ബിജെപിയെയുംകൂടി ഇല്ലാതാക്കണം. അതിനു രണ്ടു ലക്ഷ്യങ്ങളാണ്. ഒന്ന് വിട്ടുവീഴ്ചയില്ലാത്ത സമീപനം ഞങ്ങള്‍ സ്വീകരിക്കുന്നു. രണ്ട് ഞങ്ങളെ ആക്രമിക്കുന്നതിലൂടെ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ, പ്രത്യേകിച്ച് അതിലുള്ള തീവ്രവാദ ചിന്താഗതിക്കാരെ സംതൃപ്തിപ്പെടുത്താം. മുസ്ലിം ന്യൂനപക്ഷത്തിനിടയില്‍, കണ്ടോ ബിജെപിയെ ഇല്ലാതാക്കുന്നതു ഞങ്ങളാണ് ബിജെപിയെ ആക്രമിക്കുന്നതു ഞങ്ങളാണ്. അതുകൊണ്ടു ഞങ്ങള്‍ക്കു പിന്തുണ ലഭിക്കും എന്ന കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വേട്ടയെന്നും കെ.സുരേന്ദ്രന്‍.

കൊടകര കുഴല്‍പ്പണം ബിജെപി ദേശീയ നേതൃത്വത്തെ ഉള്‍പ്പെടെ പ്രതിരോധത്തിലായ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഡല്‍ഹിയില്‍ നേതാക്കളെ കണ്ടശേഷമാണ് സുരേന്ദ്രന്റെ അഭിമുഖം.

പ്രവര്‍ത്തകര്‍ കൂപ്പണ്‍ പിരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ചതെന്നും 15മുതല്‍ 20 ലക്ഷം വരെയാണ് ഓരോ ബിജെപി സ്ഥാനാര്‍ത്ഥിക്കുമായി ചെലവാക്കിയതെന്ന് കെ.സുരേന്ദ്രന്‍.

മകനെതിരെയുള്ള ആരോപണത്തിന് സുരേന്ദ്രന്റെ മറുപടി

രമേശ് ചെന്നിത്തലയുടെ ഉമ്മന്‍ ചാണ്ടിയുടെ പിണറായി വിജയന്റെയൊന്നും മക്കള്‍ അവരുടെ കൂടെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. പിണറായി വിജയന്‍ കൊച്ചുമകനെയും കൂട്ടിയിട്ടാണ് എല്ലാ ഔദ്യോഗിക ചടങ്ങുകള്‍ക്കുപോലും പോകുന്നത്. എന്റെ മകന്‍ തിരഞ്ഞെടുപ്പു കാലത്ത് എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കുന്നതിനുവേണ്ടി മണ്ഡലത്തില്‍ ഉണ്ടാകുന്നത് ഇത്ര വലിയൊരു പാതകമാണോ? എന്റെ മകന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല. പാര്‍ട്ടി പ്രവര്‍ത്തകനല്ല. ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്ന ആളല്ല. എന്റെ പഴ്‌സനല്‍ ആയ കാര്യങ്ങള്‍, മരുന്ന്, മറ്റു കാര്യങ്ങളൊക്കെ നോക്കാന്‍ ഈ തിരഞ്ഞെടുപ്പു കാലത്തും എല്ലാ കാലത്തും അവന്‍ വരാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in