ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന് സംവിധായകൻ ഭാരതി രാജ; ചരിത്രം മനസ്സിലാക്കാതെ തമിഴ് ഈലത്തെ ചിത്രീകരിച്ചിരിക്കുന്നു

ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന് സംവിധായകൻ ഭാരതി രാജ; ചരിത്രം മനസ്സിലാക്കാതെ തമിഴ് ഈലത്തെ ചിത്രീകരിച്ചിരിക്കുന്നു

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന ആവശ്യവുമായി സംവിധായകൻ ഭാരതി രാജ. മന്ത്രിയുൾപ്പടെയുള്ള തമിഴർ ആവശ്യപ്പെട്ടിട്ടും സീരീസിന്റെ സ്ട്രീമിംഗ് നിർത്തുവാൻ കേന്ദ്ര സർക്കാർ ഉത്തരവ് നൽകാത്തതിൽ വിഷമമുണ്ടെന്ന് ഭാരതിരാജ ട്വിറ്ററിൽ കുറിച്ചു.

തമിഴ് ഈലത്തിനു വേണ്ടിയുള്ള പോരാളികളുടെ ചരിത്രം അറിഞ്ഞു കൂടാത്തവരാണ് അണിയറപ്രവർത്തകരെന്ന് സീരീസ് കാണുമ്പോൾ മനസ്സിലാകും. നല്ല ഉദ്ദേശ്യങ്ങളും വീര്യവും ത്യാഗവും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ ഞാൻ ശക്തമായി അപലപിക്കുകയാണ്.

തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉടൻ തന്നെ സീരീസിന്റെ സ്ട്രീമിംഗ് നിർത്തണമെന്ന് പ്രസ്താവന മുഖേന ഭാരതിരാജ കേന്ദ്ര വാർത്ത പ്രേക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

ഫാമിലി മാൻ സീസൺ ടു നിരോധിക്കണമെന്ന് സംവിധായകൻ ഭാരതി രാജ; ചരിത്രം മനസ്സിലാക്കാതെ തമിഴ് ഈലത്തെ ചിത്രീകരിച്ചിരിക്കുന്നു
ട്രെയ്‌ലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ട് തെറ്റിദ്ധരിക്കപ്പെടരുത്; ഫാമിലി മാന്‍ 2 പ്രതിഷേധത്തിൽ അണിയറപ്രവർത്തകർ

സീരീസ് തുടർന്നും സ്ട്രീം ചെയ്താൽ, ലോകമെമ്പാടുമുള്ള തമിഴർ ആമസോണിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്സുകളും സേവനങ്ങളും ബഹിഷ്‌കരിക്കുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് സ്വദേശികളായ നെറ്റിസണുകളും രാഷ്ട്രീയക്കാരും സീരീസ് നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെയാണ് ഭാരതിരാജയുടെ പ്രസ്താവന വന്നിരിക്കുന്നത്.

സീരീസ് സ്ട്രീം ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നാമ തമിലാർ കാച്ചിയുടെ (എൻ‌ടി‌കെ) നേതാവ് സീമാൻ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപർണ പുരോഹിന് കത്ത് നൽകിയിരുന്നു. സീരീസിൽ തമിഴരെ തെറ്റായി ചിത്രീകരിക്കുകയാണെന്നും വിമോചന പോരാട്ടത്തെ വളച്ചൊടിക്കുകയാണെന്നുമാണ് അദ്ദേഹം കത്തിൽ എഴുതിയത്. സീരീസിന്റെ സ്ട്രീമിംഗ് നിർത്താതിരുന്നാൽ ലോകമെമ്പാടുമുള്ള തമിഴരെ സംഘടിപ്പിച്ച് ആമസോൺ സേവനങ്ങൽ ഉപേക്ഷിക്കുന്നതിനായി പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നൽകി.

സീരീസിന്റെ റിലീസിന് മുന്നോടിയായി മെയ് 24 ന് തമിഴ്‌നാട് സർക്കാരും കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. വെബ് സീരീസ് “ഈലം തമിഴരെ വളരെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചു” എന്നായിരുന്നു തമിഴ്‌നാട് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചത് . മനോജ് ബാജ്പേയ്, പ്രിയാമണി, സമന്ത അക്കിനേനി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും.

Related Stories

No stories found.
The Cue
www.thecue.in