
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരള ബിജെപി ഘടകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. എന്‍ഡിഎ സഖ്യം വിപുലീകരിക്കുന്നതില്‍ കടുംപിടിത്തം ഒഴിവാക്കണമെന്നും നരേന്ദ്ര മോദി ബിജെപി ഘടകത്തോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച വൈകിട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നരേന്ദ്ര മോദിയുടെ നിര്‍ദേശം.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ബിജെപിയോട് അടുക്കാന്‍ തടസ്സങ്ങളൊന്നും കാണുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തില്‍ ബിജെപി ഹിന്ദു ഇതര സമൂഹങ്ങളോട് അടുപ്പം സ്ഥാപിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ക്രിസത്യന്‍ സമൂഹത്തിന്റെ വിശ്വാസം നേടി അവരുടെ പിന്തുണ ഉറപ്പാക്കാനാണ് നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഉള്‍പ്പെടെ ഇടപെട്ടിരുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തിലാണ് ജനറല്‍ സെക്രട്ടറിമാര്‍ നരേന്ദ്ര മോദിയെ കണ്ടത്.