കിറ്റക്‌സ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ലേബര്‍ ഓഫീസറുടെ പരിശോധന; മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ്  സെക്യൂരിറ്റി ജീവനക്കാര്‍
THE CUE

കിറ്റക്‌സ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ലേബര്‍ ഓഫീസറുടെ പരിശോധന; മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാര്‍

കിഴക്കമ്പലം: കിറ്റക്‌സ് കമ്പനിയിയുടെ തൊഴിലാളികള്‍ താസമിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ പുറത്തുവന്നതിന് പിന്നാലെ ലേബര്‍ ഓഫീസര്‍മാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. പ്രാഥമികമായ പരിശോധനയില്‍ റിപ്പോര്‍ട്ടുകളില്‍ കണ്ട വസ്തുതകള്‍ ശരിയാണെന്ന് മനസിലായതായി സ്ഥലത്തുണ്ടായിരുന്ന കേരള 60യുടെ റിപ്പോര്‍ട്ടര്‍ രാഹുല്‍ ദ ക്യൂവിനോട് പറഞ്ഞു.

കിറ്റക്‌സ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ലേബര്‍ ഓഫീസറുടെ പരിശോധന; മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ്  സെക്യൂരിറ്റി ജീവനക്കാര്‍
തൊഴുത്തിനേക്കാള്‍ മോശം, കുടുസുമുറിയും അഴുക്കും; മനുഷ്യത്വമില്ലായ്മയുടെ ദുര്‍ഗന്ധമുള്ള കിറ്റക്സിന്റെ മരുഭൂമി ക്വാര്‍ട്ടേഴ്സ്

രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിവരെ ക്വാര്‍ട്ടേഴ്‌സിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ക്വാര്‍ട്ടേഴ്‌സിലേക്ക് കടക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കമ്പനിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്തെ ശോചനീയാസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പനി ധൃതിപ്പെട്ട് ക്വാര്‍ട്ടേഴ്‌സില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. കിറ്റക്‌സിന്റെ തൊഴിലാളി ക്വാര്‍ട്ടേഴ്‌സിലെ മനുഷ്യത്വരഹിതമായ അന്തരീക്ഷത്തെക്കുറിച്ച് ദ ക്യൂ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Stories

No stories found.
The Cue
www.thecue.in