ഒടുവില്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം, ജൂണ്‍ 21മുതല്‍ സൗജന്യ വാക്‌സിനെന്ന് പ്രധാനമന്ത്രി

ഒടുവില്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം, ജൂണ്‍ 21മുതല്‍ സൗജന്യ വാക്‌സിനെന്ന് പ്രധാനമന്ത്രി
Published on

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കും. 18 വയസ് മുതലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നും മോദി. വൈകിട്ട് അഞ്ച് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

വാക്‌സിന്‍ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന് പണം നല്‍കണമെന്ന നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രം വാക്‌സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും

വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം

Related Stories

No stories found.
logo
The Cue
www.thecue.in