സ്പീക്കര്‍ കസേര മറിച്ചിട്ടുള്ള കയ്യാങ്കളി ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ? ബാഡ്ജില്‍ ജെഡിഎസിന്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെകെ രമ

സ്പീക്കര്‍ കസേര മറിച്ചിട്ടുള്ള കയ്യാങ്കളി ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ? ബാഡ്ജില്‍
ജെഡിഎസിന്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെകെ രമ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോയുളള ബാഡ്ജ് ധരിച്ച് എത്തിയതിനെരിയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എം.എല്‍.എ കെകെ രമ. സ്പീക്കര്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കെട്ടെയെന്നും രമ കൂട്ടിച്ചേര്‍ത്തു.

''എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കൊടുത്ത പരാതിയായിരിക്കാം. ടിപിയെ ഇപ്പോഴും ചിലര്‍ ഭയക്കുന്നു എന്നതിന്റെ സൂചനയാണിത്. സ്പീക്കര്‍ കസേര പോലും മറിച്ചിട്ടുകൊണ്ടുള്ള നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ,'' കെകെ രമ ചോദിച്ചു.

ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാറാണ് രമ ബാഡ്ജ് ധരിച്ച് സഭയില്‍ എത്തിയതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രമയുടെ നടപടി പെരുമാറ്റചട്ടം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു പരാതി. ദേവികുളം എം.എല്‍.എ എ രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

The Cue
www.thecue.in