ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലക്ഷദ്വീപില്‍ നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും പിണറായി വിജയന്‍.

പിണറായി വിജയന്റെ വാക്കുകള്‍

ദ്വീപ് നിവാസികളുടെ സംസ്‌ക്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം ഉയരുന്നു എന്നാണ് മനസിലാക്കുന്നത്. അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലമായി നല്ല ബന്ധത്തിലുള്ളതാണ്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ പോര്‍ട്ടുകളുമായി വലിയ ബന്ധമാണ് അവര്‍ക്കുള്ളത്.

ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ലക്ഷദ്വീപില്‍ രാഷ്ട്രീയ പ്രതികാരം നടത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് എളമരം കരീം, രാഷ്ട്രപതിക്ക് കത്ത് നല്‍കി

പരസ്പര സഹകരണത്തിലൂന്നിയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ട്. അത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താത്പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകള്‍ എടുക്കുന്നത്. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം എന്നതാണ് ശക്തമായ അഭിപ്രായം.

ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in