വി ഡി സതീശൻ പ്രതിപക്ഷ നേതാവായേക്കും; കെ സുധാകരൻ കെപിസിസി പ്രസിഡന്റ; പി ടി തോമസ് യുഡിഎഫ് കൺവീനർ

വി ഡി സതീശൻ പ്രതിപക്ഷ നേതാവായേക്കും; കെ സുധാകരൻ കെപിസിസി പ്രസിഡന്റ; പി ടി തോമസ് യുഡിഎഫ് കൺവീനർ

കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം. വി ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോൾ കെ സുധാകരനായിരിക്കും കെപിസിസി പ്രസിഡന്റ സ്ഥാനത്തേയ്ക്ക് എത്തുക. പി ടി തോമസ്സായിരിക്കും യുഡിഎഫ് കൺവീനർ. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് സമവാക്യങ്ങൾ മറികടന്ന് കൊണ്ട് തീരുമാനം എടുക്കുവാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത്.

വി ഡി സതീശനും കെ സുധാകരനും ഐ ഗ്രൂപ്പിലാണെങ്കിൽ പി ടി തോമസ് എ ഗ്രൂപ്പിന്റെ ഭാഗമാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിക്ക് പ്രസക്തിയില്ലെന്ന് യുവ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പിണറായി വിജയനെ നേരിടുവാൻ കഴിയുന്ന ഒരു നേതാവ് ആയിരിക്കണം പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് വരേണ്ടതെന്ന് ഭൂരിപക്ഷം പ്രവർത്തകരും ആവശ്യപ്പെട്ടു.

നേരത്തെ വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ഗ്രൂപ്പുകളുടെ സമ്മർദ്ദം കൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് . മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ ആയപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു . നേരത്തെ തന്നെ കെ സുധാകരനെ കെ പി സി സി പ്രസിഡന്റ സ്ഥാനത്തേയ്ക്ക് കൊണ്ട് വരാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ മത്സരിക്കാനില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. താഴെ തട്ട് മുതൽ മേൽ തട്ട് വരെയുള്ള പ്രവർത്തകരെ ഒരുപോലെ കൊണ്ടുവരാൻ പ്രാപ്തിയുള്ള നേതാവ് ആയിരിക്കണം കെപിസി പ്രസിഡന്റ സ്ഥാനത്തേയ്ക്ക് വരേണ്ടതെന്ന് യൂത്ത് കോൺഗ്രസ്സ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു.

No stories found.
The Cue
www.thecue.in