പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണം, കൊവിഡിനെതിരെ വലിയ സന്ദേശമാകുമെന്ന് ഐ.എം.എ

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണം, കൊവിഡിനെതിരെ വലിയ സന്ദേശമാകുമെന്ന് ഐ.എം.എ

കേരളത്തില്‍ കൊവിഡ് തീവ്രവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ. ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും ഐ.എം.എ.

ഐ.എം.എ പ്രസ്താവനയില്‍ നിന്ന്

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയും പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന്.

മേയ് 20ന് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമില്ല.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായുള്ള ചര്‍ച്ചകളും സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചകളും നടക്കുകയാണ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കുന്നതിനാണ് ചര്‍ച്ച.

Related Stories

No stories found.
logo
The Cue
www.thecue.in