പി.ആര്‍ പ്രവീണക്കെതിരെ മനുഷ്യത്വ രഹിത സൈബര്‍ഗുണ്ടാ വിളയാട്ടം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെ.യു.ഡബ്ല്യു.ജെ.

പി.ആര്‍ പ്രവീണക്കെതിരെ മനുഷ്യത്വ രഹിത സൈബര്‍ഗുണ്ടാ വിളയാട്ടം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെ.യു.ഡബ്ല്യു.ജെ.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമായ സൈബര്‍ ഗുണ്ടാവിളയാട്ടമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെയുഡബ്‌ള്യുജെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ദുഷ്ട ലാക്കോടെ ഒറ്റപ്പെടുത്തി വേട്ടയാടിക്കളയാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. അത്തരം ഒട്ടേറെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ചാണ് കേരളത്തിലെ പത്രപ്രവര്‍ത്തക സമൂഹം ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രവീണയ്‌ക്കെതിരായ സൈബര്‍ വേട്ടയെ നേരിടാന്‍ ഒറ്റക്കെട്ടായി കെയുഡബ്ല്യു.ജെ നിലകൊള്ളുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബംഗാള്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചാനലിലേക്ക് ഫോണ്‍ വിളിച്ചയാളോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്കെതിരെ ബലാല്‍സംഗഭീഷണിയും വധഭീഷണിയും തുടരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൈബര്‍ അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് അറിയിച്ചിരുന്നു. ''ലേഖിക തെറ്റ് പരസ്യപ്പെടുത്തി, എഡിറ്റര്‍ ഖേദമറിയിച്ചു, എന്നിട്ടും നിഷ്ഠൂര ബലാത്സംഗ-വധ ഭീഷണി; കൂട്ടംതെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് കരുതേണ്ട, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ചാനല്‍ വ്യക്തമാക്കി. നമസ്തേ കേരളം പരിപാടിക്കിടെയാണ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി.സുരേഷ് കുമാര്‍ ചാനല്‍ നിയമനടപടികളുമായി നീങ്ങുമെന്ന് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ഫേസ്ബുക്കിലും സംഘപരിവാര്‍ അനുയായികള്‍ സൈബര്‍ ലിഞ്ചിംഗ് തുടരുകയാണ്.''

പി.ആര്‍ പ്രവീണക്കെതിരെ മനുഷ്യത്വ രഹിത സൈബര്‍ഗുണ്ടാ വിളയാട്ടം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെ.യു.ഡബ്ല്യു.ജെ.
പരസ്യമായി ബലാല്‍സംഗം ചെയ്യണമെന്നും വധിക്കുമെന്നും ഭീഷണി, ലേഖികക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്

പ്രവീണയ്‌ക്കെതിരായ സൈബര്‍ വേട്ടയെ നേരിടാന്‍ ഒറ്റക്കെട്ടായി കെയുഡബ്ല്യു.ജെ നിലകൊള്ളും

സൈബര്‍ പോര്‍ക്കളത്തിലെ പുതിയ ഇര ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തക പി.ആര്‍ പ്രവീണ ആണ്. പോര്‍ക്കളമെന്നു പറയുന്നതു പോലും നീതിക്കു നിരക്കുന്നതല്ല. രണഭൂമിയില്‍ ശത്രുസൈന്യങ്ങള്‍ പരസ്പരം പാലിച്ചിരുന്ന ഒരു യുദ്ധനീതിയും ചിട്ടവട്ടങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷേ, നവലോകത്തെ സൈബര്‍ യുദ്ധക്കളത്തില്‍ പഴയ കാടന്‍ യുദ്ധകാലത്തെ മര്യാദകള്‍ പോലുമില്ല.

ഒരു ഇരയെ കിട്ടാന്‍ ദംഷ്ട്രകള്‍ നീട്ടി പതുങ്ങിയിരിക്കുകയാണ് അവിടെ യുദ്ധസജ്ജരായ പടയാളികള്‍. ഇരകള്‍ അധികം വീണുകിട്ടുന്നില്ല എങ്കില്‍ അവര്‍ ആരെയെങ്കിലും വളഞ്ഞിട്ടു പിടിക്കും. ഓടിച്ചിട്ട് ആക്രമിക്കും. കടിച്ചുകുടയും. 'എന്നിട്ടരിശം തീരാഞ്ഞിട്ടാ പുരയുടെ ചുറ്റും മണ്ടി നടന്നു' എന്നു കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയതുപോലെ ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന ഉറ്റവര്‍ക്ക് എതിരെ പോലും തിരിയും. സൈബര്‍ പടയാളികളുടെ ഈ പൊതു സ്വഭാവ സവിശേഷതകള്‍ക്ക് ഇത്തവണയും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. സൈബര്‍ സംഘങ്ങള്‍ക്ക് എങ്ങനെയെല്ലാം തരം താഴാമോ അതിലും തരംതാണ രീതിയിലുള്ള വേട്ടയ്ക്കാണ് പ്രവീണ ഇരയായിക്കൊണ്ടിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംസ്ഥാനത്തി?െന്റ പല ഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സംഘര്‍ഷത്തിെൈ?ന്റ വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ആദ്യ ദിവസം മുതല്‍തന്നെ വന്നിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കം ആക്രമിക്കപ്പെട്ടതു വരെയുള്ള വാര്‍ത്തകള്‍ വിശദമായി മലയാള മാധ്യമങ്ങളില്‍ വന്നു.

സോഷ്യല്‍ മീഡിയയുടെ നവതരംഗ കാലത്ത് ബംഗാള്‍ സംഭവങ്ങളുടെ മറവില്‍ വ്യാജവാര്‍ത്തകളും വര്‍ഗീയ പ്രചാരണങ്ങളും ധാരാളമായി ഉണ്ടായി എന്നതും കാണാതിരുന്നുകൂടാ. രാഷ്ട്രീയ സംഘര്‍ഷത്തിന് വര്‍ഗീയ മുഖം നല്‍കി നുണ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു.

ഇതേ സമയത്തുതന്നെ, ചിലര്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരണമെന്ന മോഹവുമായി വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് ആസൂത്രിത ഫോണ്‍ വിളികള്‍ തുടങ്ങി. ബംഗാള്‍ സംഘര്‍ഷ വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളില്‍ വരുന്നില്ലെന്ന നുണ ആയിരുന്നു ഫോണ്‍ വിളികളുടെ അടിസ്ഥാനം. പലതിലും നല്ല ചീത്ത വിളികളും ഉണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെയുള്ള കൂട്ട ഫോണ്‍ വിളികള്‍.

ഇങ്ങനെ വന്ന നൂറു കണക്കിനു വിളികള്‍ക്കൊടുവിലാണ് ആസൂത്രിതമായ പ്രകോപനക്കെണിയില്‍ പ്രവീണയ്ക്കു വീണുപോകേണ്ടിവന്നത്. അത് ഒരു വ്യക്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു. സംഘര്‍ഷം വളര്‍ത്താന്‍ ലക്ഷ്യമിട്ട് അതിനെ ദുഷ്ടലാക്കോടെ പ്രചാരണത്തിന് ഉപയോഗിച്ചവര്‍ ഇപ്പോള്‍ ആ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ഉറഞ്ഞുതുള്ളുകയാണ്. മനഃപൂര്‍വമായല്ലാതെ സംഭവിച്ചുപോയ പിഴവിന് സ്ഥാപനവും മാധ്യമ പ്രവര്‍ത്തകയും പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടും ഇരയെ വട്ടമിട്ടു നിന്ന സൈബര്‍ ഗുണ്ടകള്‍ക്ക് തെല്ലും കൂസലില്ല. ഒരുവിധ മാനുഷിക പരിഗണനകളുമില്ലാതെ അവര്‍ ആ വനിത മാധ്യമ പ്രവര്‍ത്തകയെ കടിച്ചുകീറുകയാണ്.

അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമായ സൈബര്‍ ഗുണ്ടാവിളയാട്ടത്തിനാണ് പ്രവീണ ഇരയായിക്കൊണ്ടിരിക്കുന്നത്. എല്ലാ സാമാന്യ മര്യാദകളും ഈ സൈബര്‍ അക്രമക്കളത്തില്‍ ചോര വാര്‍ന്നു കിടക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലേക്കു പോലും ഈ സൈബര്‍ ബുള്ളിയിങ് തരംതാണിരിക്കുന്നു. മാധ്യമ സമൂഹം മാത്രമല്ല, കക്ഷി രാഷ്്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും പൗരാവകാശങ്ങളില്‍ വിശ്വസിക്കുന്നവരും ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്. മനുഷ്യത്വത്തി?െന്റ സകല സീമകളെയും തച്ചുതകര്‍ക്കുന്ന ഇത്തരം സൈബര്‍ വിളയാട്ടങ്ങള്‍ക്കെതിരെ നിയമസംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഈ സൈബര്‍ കുറ്റവാളികളെ പിടികൂടി കര്‍ക്കശ ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് തയാറാവണം. വ്യക്തി സ്വാതന്ത്ര്യവും തൊഴില്‍ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ഈ സൈബര്‍ കൊലവിളിയെ ചെറുത്തുതോല്‍പ്പിച്ചേ മതിയാവൂ. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനതയും പ്രവീണയ്ക്ക് ഒപ്പമുണ്ടാവും.

ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ദുഷ്ട ലാക്കോടെ ഒറ്റപ്പെടുത്തി വേട്ടയാടിക്കളയാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. അത്തരം ഒട്ടേറെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ചാണ് കേരളത്തിലെ പത്രപ്രവര്‍ത്തക സമൂഹം ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രവീണയ്‌ക്കെതിരായ സൈബര്‍ വേട്ടയെ നേരിടാന്‍ ഒറ്റക്കെട്ടായി കെയുഡബ്ല്യു.ജെ നിലകൊള്ളും. തങ്ങള്‍ മോഹിക്കുന്ന വിധത്തില്‍ വാര്‍ത്ത വന്നില്ലെന്നതി?െന്റ പേരില്‍ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കടന്നാക്രമിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാന്‍ കഴിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in