പരാജയകാരണം കേന്ദ്രത്തെ അറിയിച്ചു, ബാക്കി തീരുമാനിക്കേണ്ടത് അവരാണ്; തോല്‍വിയില്‍ കെ.സുരേന്ദ്രന്‍

K. Surendran
K. Surendran
Published on

രണ്ടിടത്ത് മത്സരിക്കാതെ മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്ന് കരുതുന്നവരുടെ അഭിപ്രായത്തില്‍ യുക്തിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിലെ പരാജയകാരണം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച വിജയം നേടാത്തതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെ.സുരേന്ദ്രന്‍.

ഈ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടന്നതായും സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്തും കല്‍പ്പറ്റയിലും പാലക്കാട്ടും യുഡിഎഫ് വിജയിപ്പിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയത് സിപിഎമ്മുകാര്‍ കൂടിയാണെന്നും കെ.സുരേന്ദ്രന്‍. യുഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ്.

കല്‍പ്പറ്റയില്‍ മാതൃഭൂമി മുതലാളി കൂടിയായ ശ്രേയംസ്‌കുമാറിനെതിരെ വോട്ട് ചെയ്തത് സിപിഎമ്മിലെ മുസ്ലിം കേഡര്‍മാരാണ്. മേപ്പാടി, പിണങ്ങോട്, കണിയാംപറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ട്ടി മെംബര്‍മാര്‍ സിദ്ദിഖിന് വോട്ട് ചെയ്തു.

16 ലക്ഷം വോട്ടാണ് എല്‍ഡിഎഫിന് ഇക്കുറി കുറഞ്ഞതെന്ന് കെ.സുരേന്ദ്രന്‍. എട്ട് ശതമാനം വോട്ട് വിറ്റതാണോ എന്ന് പിണറായി പറയണം.

Related Stories

No stories found.
logo
The Cue
www.thecue.in