'ആ ക്രെഡിറ്റ് ഞങ്ങള്‍ക്കുള്ളത്'; ബി.ജെ.പിയെ പൂട്ടികെട്ടിച്ചത് യു.ഡി.എഫാണെന്ന് പി.ടി തോമസ്

'ആ ക്രെഡിറ്റ് ഞങ്ങള്‍ക്കുള്ളത്'; ബി.ജെ.പിയെ പൂട്ടികെട്ടിച്ചത് യു.ഡി.എഫാണെന്ന് പി.ടി തോമസ്

കൊച്ചി: ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിന്റെ ക്രെഡിറ്റ് യു.ഡി.എഫിനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. കോണ്‍ഗ്രസിനേറ്റത് കടുത്ത പരാജയമാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലുണ്ടായ ആലസ്യമാണ് പരാജയകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനാപരമായ വീഴ്ചകള്‍ കണ്ടറിഞ്ഞ് തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പി.ടി തോമസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് യു.ഡി.എഫിന് ഏല്‍ക്കേണ്ടി വന്നത്. ഇടത് തരംഗത്തില്‍ യു.ഡി.എഫിന്റെ പല കോട്ടകളും തകര്‍ന്നു വീണിരുന്നു.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ശക്തമായ മത്സരം കാഴ്ചവെച്ച തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലായിരുന്നു മത്സരിച്ചത്.

വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ കളത്തിലിറങ്ങിയ ബി.ജെ.പി നേതാവ് ഇ.ശ്രീധരനെ പരാജയപ്പെടുത്തിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ്.

No stories found.
The Cue
www.thecue.in