ബാലുശ്ശേരി സച്ചിനെടുത്തു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പരാജയം

ബാലുശ്ശേരി സച്ചിനെടുത്തു; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പരാജയം

കോഴിക്കോട്: ബാലുശ്ശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു. എല്‍.ഡി.എഫിന്റെ യുവ നിരയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവാണ് മണ്ഡലത്തില്‍ വിജയിച്ചത്.

ആദ്യഘട്ടങ്ങളില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്തിരുന്നെങ്കിലും സച്ചിന്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 18000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ദേവ് മണ്ഡലത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ യുവനിരയില്‍ നിന്നുള്ള ആദ്യം വിജയം കൂടിയാണ് സച്ചിന്‍ ദേവിന്റേത്.

കോഴിക്കോട് ജില്ലയിലെ തന്നെ വടകര മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് പിന്തുണയുള്ള കെ.കെ രമയാണ് വിജയിച്ചത്. വിജയം ടി.പി ചന്ദ്രശേഖരനു സമര്‍പ്പിക്കുന്നുവെന്നാണ് കെ.കെ രമ പ്രതികരിച്ചത്.

No stories found.
The Cue
www.thecue.in