പതിന്നാലുകാരിക്കെതിരെ പീഡനം; ടിക് ടോക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍

പതിന്നാലുകാരിക്കെതിരെ പീഡനം; ടിക് ടോക് താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ യഥാർഥ പേര്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ വിശാഖപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഭാർഗ്ഗവിനെതിരെ കേസ് കൊടുക്കുന്നത്. ഇതിനെ തുടർന്നാണ് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്‍ഗവില്‍ നിന്ന് പൊലീസ് വൈറ്റ് നിസാന്‍ കാറും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

No stories found.
The Cue
www.thecue.in