മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പിലെ ചോർച്ച, വിതരണം മുടങ്ങി, 22 കൊവിഡ് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പിലെ ചോർച്ച, വിതരണം മുടങ്ങി, 22 കൊവിഡ് രോഗികള്‍ മരിച്ചു

Published on

ഓക്‌സിജന്‍ പൈപ്പിലുണ്ടായ ചോര്‍ച്ച മൂലം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 22 കൊവിഡ് രോഗികള്‍ മരണപ്പെട്ടു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് സംഭവം.

ഓക്‌സിജന്‍ വിതരണ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വെന്റിലേറ്ററില്‍ കിടന്നിരുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഓക്‌സിജന്‍ അടിയന്തിരമായി ആവശ്യമില്ലാത്ത ആശുപത്രികളില്‍ നിന്നും മുൻസിപ്പൽ കോർപറേഷൻ ഓക്‌സിജന്‍ എത്തിച്ചതായും ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചത് വിവാദമായായിരുന്നു. ഓക്‌സിജന്‍ കയറ്റി അയച്ചത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ രേഖകളില്‍ തന്നെ വ്യക്തമാണ്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രോഗികൾ സര്‍വ്വകാല റെക്കോര്‍ഡും കടന്ന് മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2023 പേരോളം രാജ്യത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

logo
The Cue
www.thecue.in