കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും

കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു . വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. മാളുകളിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.

കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും
തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമില്ല

അതേസമയം, കൊറോണ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തു വരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.

ചികിത്സയിലുള്ള രോഗ ബാധിതർ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സർക്കാർ മേഖലയിൽ കൊറോണ ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാൽ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകൾ ഭൂരിഭാഗവും മുടങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in