ഞെട്ടിപ്പിക്കുന്ന വാർത്ത, കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നു; പരിഹാസവുമായി  രാഹുൽ മാങ്കൂട്ടത്തിൽ

ഞെട്ടിപ്പിക്കുന്ന വാർത്ത, കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നു; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Published on

കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ ​കൊല്ലപ്പെട്ട സംഭവത്തിൽ എഴുത്തുകാരി കെ ആർ മീര പ്രതികരിക്കാത്തതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കെ ആർ മീരയുടെ ഫോണിലെ നെറ്റ് തീർന്നത് കൊണ്ടായിരിക്കാം സംഭവത്തെ കുറിച്ച് പ്രതികരിക്കാത്തതെന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്നേഹിയുമായ' ശ്രീമതി കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..'

തൃത്താല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന് വേണ്ടി കെ.ആര്‍ മീര പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. എന്നാൽ തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാമിനെ കെ ആർ മീര സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

logo
The Cue
www.thecue.in