തുടര്‍ഭരണത്തില്‍ വന്നാല്‍ നേതൃത്വം ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല: പിണറായി വിജയന്‍

തുടര്‍ഭരണത്തില്‍ വന്നാല്‍ നേതൃത്വം ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല: പിണറായി വിജയന്‍

ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ നേതൃത്വം ആര്‍ക്കാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലോകോത്തരമാതൃകയിലേക്ക് ഉയരണം. അങ്ങനെ കേരളത്തെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. അതാണ് എല്‍ഡിഎഫ് ഉദേശിക്കുന്നതെന്നും പിണറായി വിജയന്‍. അതിന് വ്യാവസായിക, കാര്‍ഷിക തുടങ്ങി എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടാകണം. അതിനുള്ള പദ്ധതികളാണ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. വളര്‍ച്ചയില്‍ നിന്ന് കൂടുതല്‍ മുന്നോട്ട് പോകാനാണ് ഉദേശിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ എം.വി നികേഷ് കുമാറിനോടാണ് പ്രതികരണം.

പിണറായി വിജയന്‍ പറഞ്ഞത്

കേരളത്തെ നല്ല രീതിയില്‍ വികസിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകള്‍ വികസിച്ചിട്ടുണ്ട്. ഇനി അവിടെ നിന്നും ഉയരണം. അത് ലോകോത്തര നിലവാരത്തിലേക്ക് മാറണം. കേരളത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. അതാണ് എല്‍ഡിഎഫ് ഉദേശിക്കുന്നത്.

തുടര്‍ഭരണത്തില്‍ വന്നാല്‍ നേതൃത്വം ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല: പിണറായി വിജയന്‍
ഇത്തവണ ജനങ്ങള്‍ തൃശൂര്‍ എനിക്ക് തരുമെന്നും സുരേഷ് ഗോപി, ശബരിമല വികാരവിഷയം

രാഷ്ട്രീയമായി കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കങ്ങള്‍ വരുമ്പോള്‍, അതിന് നേരിട്ട് തന്നെ സംസ്ഥാനം മുന്നോട്ട് പോകും. അത് നേരത്തെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയും സംഭവിക്കാം. നമ്മുടെ നാടിന് മുന്നോട്ട് പോയേ പറ്റൂ. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന് ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫിന് കഴിയും.

എല്‍ഡിഎഫ് എന്ന കൂട്ടായ്മയ്ക്ക് ജനം നല്‍കിയ അംഗീകാരമായിട്ടാണ് തന്നെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി. ക്യാപ്റ്റന്‍ വിളിയെ വ്യക്തിപരമായിട്ടല്ല കാണേണ്ടത്. എല്‍ഡിഎഫ് എന്ന നിലയ്ക്കും മന്ത്രിസഭയുടെ കൂട്ടായ്മ എന്ന നിലയ്ക്കും കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞുയെന്നൊരു പൊതുബോധമാണ് സമൂഹത്തിനുള്ളതെന്നും പിണറായി വിജയന്‍.

No stories found.
The Cue
www.thecue.in