പെട്രോള്‍ വിലകുറയ്ക്കാനുള്ള കേന്ദ്രശ്രമം അട്ടിമറിക്കുന്നത് ഐസക്; രാജ്യദ്രോഹനിലപാടെന്ന് കെ.സുരേന്ദ്രന്‍

പെട്രോള്‍ വിലകുറയ്ക്കാനുള്ള കേന്ദ്രശ്രമം അട്ടിമറിക്കുന്നത് ഐസക്; രാജ്യദ്രോഹനിലപാടെന്ന് കെ.സുരേന്ദ്രന്‍

പെട്രോളിന്റെ വില കുറയാത്തതില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പഴിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റേത് രാജ്യദ്രോഹ നിലപാടുകളാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ജി.എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. ഇതിന് പിന്നില്‍ തോമസ് ഐസക്കാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഈ നീക്കത്തെ തുടര്‍ന്നാണ് ജി.എസ്.ടി കൗണ്‍സിലിന് ഏകകണ്ഠമായി തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല.

കിഫ്ബി കേരളത്തെ കടക്കെണിയിലാക്കി. തോമസ് ഐസക്കും കൂട്ടരും ധൂര്‍ത്തടിക്കുകയാണ്. ഫെമ ചട്ടങ്ങള്‍ മറികടന്ന് സംസ്ഥാനത്തിനും രാജ്യത്തിനും എതിരായ നിലപാട് സ്വീകരിക്കുകയാണ്.

30-40 സീറ്റുകള്‍ കിട്ടിയാല്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കും. ഇതില്‍ മാറ്റമുണ്ടാകില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in