അഴിമതി പിടിക്കപ്പെടുമ്പോള്‍ പിണറായിക്ക് മറവിരോഗം; വീണ്ടും മുഖ്യമന്ത്രിയാക്കണോയെന്ന് ജനം തീരുമാനിക്കണമെന്ന് കെ.സുരേന്ദ്രന്‍

അഴിമതി പിടിക്കപ്പെടുമ്പോള്‍ പിണറായിക്ക് മറവിരോഗം; വീണ്ടും മുഖ്യമന്ത്രിയാക്കണോയെന്ന് ജനം തീരുമാനിക്കണമെന്ന് കെ.സുരേന്ദ്രന്‍

അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം ബാധിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഓഫീസില്‍ വരുന്നവരെ പോലും അദ്ദേഹത്തിന് ഓര്‍മ്മയില്ല. മറവി രോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രിയാക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ അഴിമതി മടുത്തിട്ടാണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സി.പി.എം. ആശയമല്ല ആമാശയമാണ് അവര്‍ക്കുള്ളത്. സി.പി.എം പിരിച്ചു വിട്ട് നേതാക്കള്‍ കാശിക്ക് പോകണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കള്ളക്കടത്തുകാര്‍ ഓഫീസില്‍ കയറിയിറങ്ങിയതും സ്വപ്‌ന വന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിക്കാര്‍ സന്ദര്‍ശിച്ചതും ഓര്‍മ്മയില്ല. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. ഇത് പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓര്‍മ്മിയില്ലാകായതെന്നും കെ.സുരേന്ദ്രന്‍ കളിയാക്കി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തിയതി കുറിക്കാന്‍ ഒപ്പം കൂട്ടിയ ശിവശങ്കറിനെ പിണറായി വിജയന് ഇപ്പോള്‍ ഓര്‍മ്മയില്ല. അഞ്ചുകൊല്ലം നടത്തിയ അഴിമതികളൊന്നും ഓര്‍മ്മയില്ല. അഞ്ച് കൊല്ലം ഉമ്മന്‍ചാണ്ടി അഴിമതി നടത്തി മുടിച്ചു. പിന്നീട് പിണറായി കയറി. കൂടുതല്‍ അഴിമതിക്കാരാകാനുള്ള മത്സരത്തിലാണിവരെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in