'കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റുകള്‍ മതി'; ബാക്കി സീറ്റിന് സി.പി.എമ്മും കോണ്‍ഗ്രസും ഉണ്ടല്ലോയെന്ന് കെ.സുരേന്ദ്രന്‍

'കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റുകള്‍ മതി'; ബാക്കി സീറ്റിന് സി.പി.എമ്മും കോണ്‍ഗ്രസും ഉണ്ടല്ലോയെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് 35-40 സീറ്റുകള്‍ കിട്ടിയാല്‍ മതിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടേയെന്ന് ചോദിച്ചപ്പോള്‍ ബാക്കി ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസും ഉണ്ടല്ലോയെന്നായിരുന്നു മറുപടി. സംഭവം ചര്‍ച്ചയായപ്പോള്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

ചില നേതാക്കള്‍ ബി.ജെ.പിയുടെ പേരില്‍ വിലപേശുന്നു. ബി.ജെ.പി മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്ന് പറഞ്ഞാണ് വിലപേശുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ് ഇടത് വലതു മുന്നണികള്‍. ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുകയാണ്. സി.എ. എ വിരുദ്ധ സമരം നടത്തിയത് മതഭീകരവാദികളാണ്. ശബരിമല സമരവും സി.എ.എ വിരുദ്ധ സമരവും ഒരു പോലെയാകില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in