ശബരിമല രാഷ്ട്രീയ മുക്തമാക്കും; പന്തളം കൊട്ടാരം ഉള്‍പ്പെടുന്ന ഭരണസമിതിക്ക് രൂപം നല്‍കുമെന്ന് ബി.ജെ.പി പ്രകടന പത്രിക

ശബരിമല രാഷ്ട്രീയ മുക്തമാക്കും; പന്തളം കൊട്ടാരം ഉള്‍പ്പെടുന്ന ഭരണസമിതിക്ക് രൂപം നല്‍കുമെന്ന് ബി.ജെ.പി പ്രകടന പത്രിക

ശബരിമല രാഷ്ട്രീ മുക്തമാക്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രിക. പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഹിന്ദു സംഘടനകള്‍, ഗുരു സ്വാമിമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രൂപം നല്‍കും. ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും വാഗ്ദാനമുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നതിനെതിരെയും നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ടാകും. യു.പി മാതൃകയിലായിരിക്കും നിയമ നിര്‍മ്മാണം നടത്തുക. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്.38 ഇന വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുക. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതി 27ന് ചേര്‍ന്ന് അന്തിമ രൂപം നല്‍കും.

AD
No stories found.
The Cue
www.thecue.in