ഭരണതുടര്‍ച്ചയെന്ന് പ്രീപോള്‍ സര്‍വേ: തെരഞ്ഞെടുപ്പില്‍ കാണാമെന്ന് രമേശ് ചെന്നിത്തല

ഭരണതുടര്‍ച്ചയെന്ന് പ്രീപോള്‍ സര്‍വേ: തെരഞ്ഞെടുപ്പില്‍ കാണാമെന്ന് രമേശ് ചെന്നിത്തല

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന പ്രീപോള്‍ സര്‍വേയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല. തെരഞ്ഞെടുപ്പില്‍ കാണാമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വേയും ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വേയും ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ചിരുന്നു.ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഏറ്റവും കുറഞ്ഞത് 72 ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വേ ഫലത്തില്‍ ഇടതുമുന്നണി നേടുമെന്ന് പറയുന്നു.എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും.യു.ഡി.എഫിന് 59 മുതല്‍ 65 മണ്ഡലങ്ങളില്‍ വരെ ജയിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കുറഞ്ഞത് മൂന്ന് സീറ്റ് നേടും. ഏഴ് സീറ്റുകളില്‍ വരെ ജയിച്ചേക്കാമെന്നും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പറയുന്നു.

68 മുതല്‍ 78 സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ട്വന്റിഫോര്‍ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. 30 ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെ.കെ ശൈലജയ്ക്ക് 11 ശതമാനവും ഇ.ശ്രീധരന് 10 ശതമാനവും കെ.സുരേന്ദ്രന് 9 ശതമാനം പേരുടെയും പിന്തുണയുമാണ് ലഭിച്ചത്.

No stories found.
The Cue
www.thecue.in