ന്യൂനപക്ഷ വര്‍ഗീയത വാക്കിലെ പിഴ; നടത്തിയത് ആര്‍എസ്എസ് വിരുദ്ധ പ്രസംഗമെന്ന് വിജയരാഘവന്‍

ന്യൂനപക്ഷ വര്‍ഗീയത വാക്കിലെ പിഴ; നടത്തിയത് ആര്‍എസ്എസ് വിരുദ്ധ പ്രസംഗമെന്ന് വിജയരാഘവന്‍

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമെന്ന പ്രസ്താവന വാക്കിലെ പിഴവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രസംഗിക്കുമ്പോള്‍ വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. അതുവച്ച് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചരണം നടത്തി.

താന്‍ നടത്തിയത് ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗമാണ്. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാനാവില്ലെന്നുമായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം.

കര്‍ഷക സമരം പോലെ സെക്രട്ടറിയേറ്റിന് മുന്നിലെ പി.എസ്.സി സമരത്തെ കാണാന്‍ കഴിയില്ല. സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാന്‍ ഇനിയില്ലെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.

No stories found.
The Cue
www.thecue.in