എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശ; പാലാരിവട്ടത്ത് ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടി, പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ഇ.ശ്രീധരന്‍

എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശ; പാലാരിവട്ടത്ത് ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടി, പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ഇ.ശ്രീധരന്‍

എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശനാണെന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ഇ.ശ്രീധരന്‍. വികസന പദ്ധതികളില്ല. കൊച്ചി മെട്രോ, പാലാരിവട്ടം പാലം പദ്ധതികളിലായിരുന്നു കേരള സര്‍ക്കാരുമായി സഹകരിച്ചിരുന്നത്. രണ്ടും പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരുമായി ഇനി ഔദ്യോഗിക ബന്ധം തുടരില്ല. ഗവര്‍ണര്‍ പദവിയാണ് ലഭിക്കുന്നതെങ്കില്‍ സ്വീകരിക്കില്ല.

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടിക്ക് വേണ്ടിയല്ല. ഇനി ബി.ജെ.പിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകും.

നാടിന് വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. കക്ഷികള്‍ നാടിനു വേണ്ടിയല്ല, പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതില്‍ നിന്നും വ്യത്യസ്തമായത് കൊണ്ടാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. പാര്‍ട്ടിയിലെ ഉത്തരവാദിത്വം അവര്‍ തീരുമാനിക്കും.

No stories found.
The Cue
www.thecue.in