കംഫര്‍ട്ടബിളായ നേതാക്കളുള്ളത് കോണ്‍ഗ്രസില്‍;ഇത്തവണ മത്സരിക്കില്ലെന്നും രമേശ് പിഷാരടി

കംഫര്‍ട്ടബിളായ നേതാക്കളുള്ളത് കോണ്‍ഗ്രസില്‍;ഇത്തവണ മത്സരിക്കില്ലെന്നും രമേശ് പിഷാരടി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന രമേശ് പിഷാരടി. രാഷ്ട്രീയം ഉപജീവന മാര്‍ഗമായി കാണുന്നില്ല. കോണ്‍ഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും രമേശ് പിഷാരടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ് തന്റെ ഉപജീവന മാര്‍ഗം. തനിക്ക് കംഫര്‍ട്ടബിളായ നേതാക്കളുള്ളത് കോണ്‍ഗ്രസിലാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അത്യാവശ്യമാണ്. ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് കൊണ്ട് പോയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന വിലയിരുത്തലില്‍ കാര്യമില്ല. നശിക്കാത്ത ഉല്‍പ്പന്നമൊന്നും ലോകത്തില്ല. തന്നെ ആരും വിമര്‍ശിക്കരുതെന്ന നിലപാട് ശരിയല്ലെന്നും രമേശ് പിഷാരടി പറഞ്ഞു.

ഇത്തവണ മത്സരിക്കാനില്ലെന്ന് പറയുന്നത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ചിലര്‍ക്ക് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ പ്രധാനമാണ്. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യപ്രചാരകനാകും. അത് ഏത് പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചാലും ഒപ്പമുണ്ടാകും.

No stories found.
The Cue
www.thecue.in