'ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യന്‍'; തന്നോടൊപ്പം പിഷാരടി കൂടി വരുമ്പോള്‍ യുവാക്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ധര്‍മ്മജന്‍

'ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യന്‍'; തന്നോടൊപ്പം പിഷാരടി കൂടി വരുമ്പോള്‍ യുവാക്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ധര്‍മ്മജന്‍

കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ രമേശ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ടാകും. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് രമേശ് പിഷാരടിയെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

സുഹൃത്തുക്കളായ തങ്ങള്‍ തമ്മില്‍ രാഷ്ട്രീയം സംസാരിക്കാറുണ്ടായിരുന്നു. രമേശ് പിഷാരടി നേരത്തെ തന്നെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വ്വവുമാണ് രമേശ് പിഷാരടി തീരുമാനം എടുക്കുകയെന്നും ധര്‍മ്മജന്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്കെത്തുന്ന കാര്യം തന്നോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറിയപ്പെടുന്ന നേതാവായി പിഷാരടി മാറും. മത്സരിച്ചില്ലെങ്കില്‍ പ്രചാരണത്തിനിറങ്ങും. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

AD
No stories found.
The Cue
www.thecue.in