കാന്‍സറെന്ന് സരിത എസ് നായര്‍; ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

കാന്‍സറെന്ന് സരിത എസ് നായര്‍; ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ക്യാന്‍സര്‍ ബാധിതയാണെന്നാണ് സരിത എസ് നായര്‍.ചികിത്സ ആവശ്യമായതിനാല്‍ തന്റെ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചുയ ഹൈക്കോടതിയിലാണ് സരിത എസ് നായര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.ക്യാന്‍സര്‍ രോഗിയായതിനാല്‍ കൊവിഡ് സാഹചര്യം കൂടി പരിഗണിക്കണം എന്ന് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കീമോ തെറാപ്പിയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതില്‍ പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് ഹാജരാക്കപ്പെട്ട രേഖകളില്‍ ഒന്നും കീമോ തെറാപ്പിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.സരിതയുടെ ഹാര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.

സോളാര്‍ തട്ടിപ്പ് കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സരിത എസ് നായര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസ് ഫെബ്രുവരി 25 ന് ആണ് കോടതി വീണ്ടും പരിഗണിക്കുന്നത്. കോഴിക്കോട് കോടതി കേസ് പരിഗണിക്കുന്ന ദിവസം തന്നെ തന്റെ ജാമ്യം ഹര്‍ജിയും പരിഗണിക്കണം എന്നാണ് ഹൈക്കോടതിയിലെ ഹര്‍ജി. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ മജീദ് നല്‍കിയ കേസില്‍ ആണ് ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. 42.7 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണിത്. സരിതയെ കൂടാതെ ബിജു രാധാകൃഷ്ണനും ഈ കേസില്‍ പ്രതിയാണ്. രണ്ട് പേരുടേയും ജാമ്യം നേരത്തേ കോടതി റദ്ദാക്കിയിരുന്നു.

ജാമ്യം റദ്ദാക്കിയതിന് പുറകേ, സരിതയോടും ബിജു രാധാകൃഷ്ണനോടും സ്വമേധയാ ഹാജരാകാന്‍ കോടതി നര്‍ദ്ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്ത് ഹാജരാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ല. തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in