കനയ്യകുമാര്‍ എന്‍.ഡി.എയിലേക്കെന്ന പ്രചരണത്തില്‍ പ്രതികരണവുമായി മുഹമ്മദ് മുഹ്‌സിന്‍

കനയ്യകുമാര്‍ എന്‍.ഡി.എയിലേക്കെന്ന പ്രചരണത്തില്‍ പ്രതികരണവുമായി മുഹമ്മദ് മുഹ്‌സിന്‍

സി.പി.ഐ നേതാവ് കനയ്യകുമാര്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യുവില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ ജെ.എന്‍.യുവിലെ സഹപാഠി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ജെ.ഡി.യു മന്ത്രി അശോക് ചൗധരിയെ സന്ദര്‍ശിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. സ്വന്തം നാട്ടിലെ ജനകീയ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു.

വ്യാജപ്രചരണമാണ് നടക്കുന്നത്. ചില മാധ്യമങ്ങള്‍ സംഭവത്തെ വളച്ചൊടിക്കുകയായിരുന്നു. ഇത്തരം വ്യാജപ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ലെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു. കനയ്യകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപണം നിഷേധിച്ചിട്ടുണ്ട്.

അശോക് ചൗധരിയുടെ വീട്ടില്‍ ഞായറാഴ്ചയാണ് കനയ്യ കുമാര്‍ പോയത്. തൊട്ട് പിന്നാലെ കനയ്യ കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായി ജെ.ഡി.യു വക്താവ് അജയ് അലോക് പ്രസ്താവന നടത്തി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് വരണമെന്നായിരുന്നു പ്രസ്താവന.

No stories found.
The Cue
www.thecue.in