യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍; നടപടി വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍; നടപടി വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. കസ്റ്റംസാണ് അറസ്റ്റ് ചെയ്തത്.വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.

രാവിലെ പത്ത് മുതല്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുകയായിരുന്നു. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റില്‍ 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കയറ്റിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.

യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അകൗണ്ട്‌സ് ഓഫീസര്‍ ഖാലിദാണ് ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നും കസ്റ്റംസ് പറയുന്നു.

No stories found.
The Cue
www.thecue.in