മുഖ്യമന്ത്രിക്കെതിരെ കറുത്ത മാസ്‌കിട്ട് യുവനേതാക്കളുടെ പ്രതിഷേധം; ഏറ്റെടുത്ത് ട്രോളന്മാരും

മുഖ്യമന്ത്രിക്കെതിരെ കറുത്ത മാസ്‌കിട്ട് യുവനേതാക്കളുടെ പ്രതിഷേധം; ഏറ്റെടുത്ത് ട്രോളന്മാരും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത മാസ്‌ക് ധരിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളുടെ പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ 'പ്രതിഷേധ'ത്തിന് യുവ നേതാക്കള്‍ തുടക്കമിട്ടത്.

ട്രോളന്മാരും വിഷയം ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ 'കറുത്ത മാസ്‌ക്' വൈറലാണ്. കറുത്ത മാസ്‌ക് ധരിച്ച്, കറുത്ത നിറത്തിലുള്ള ഹൃദയ ചിഹ്നം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കറുത്ത മാസ്‌കും ചിരിക്കുന്ന കുട്ടികളും എന്ന തലക്കെട്ടില്‍ വി.ടി.ബല്‍റാമും രംഗത്തെത്തി. 'കറുത്ത മാസ്‌ക് പിണറായി വിജയന് അലര്‍ജിയാണെങ്കില്‍ നാളെയും മാസ്‌ക് കറുത്തതാക്കാം എന്നായിരുന്നു കെ.എസ്.യു നേതാവ് അഭിജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വടി വാളിന് മുന്നിലൂടെ ഇന്ദ്രനെയും, ചന്ദ്രനെയും പേടിയില്ലാതെ നടന്ന ശ്രീ.പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരും, കറുത്ത മാസ്‌ക്കും അലര്‍ജിയാണത്രേ. പിണറായി വിജയന്റെ വിദ്യാര്‍ത്ഥി-യുവജന വിരുദ്ധതയ്‌ക്കെതിരെ നാളെ പിണറായി വിജയന്‍ പങ്കെടുക്കുന്ന, പ്രഹസനനാടകം നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയിലേയ്ക്ക് കെ.എസ്.യു പ്രതിഷേധ മാര്‍ച്ച്. (കറുത്ത മാസ്‌ക് പിണറായി വിജയന് അലര്‍ജിയാണെങ്കില്‍ നാളെയും മാസ്‌ക് കറുത്തതാക്കാം.)', അഭിജിത്ത് കുറിച്ചു.

വടി വാളിന് മുന്നിലൂടെ ഇന്ദ്രനെയും, ചന്ദ്രനെയും പേടിയില്ലാതെ നടന്ന ശ്രീ.പിണറായി വിജയന് മാധ്യമപ്രവർത്തകരും,കറുത്ത...

Posted by KM Abhijith on Saturday, February 13, 2021

Congress Leaders With Black Mask

AD
No stories found.
The Cue
www.thecue.in