'മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പുകേട് പോരാ', വര്‍ഗീയ വിഷം വമിച്ച പ്രസ്താവന തള്ളിപ്പറയാത്ത ആളെന്ന് വി.ആര്‍ അനൂപ്

'മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പുകേട് പോരാ', വര്‍ഗീയ വിഷം വമിച്ച പ്രസ്താവന തള്ളിപ്പറയാത്ത ആളെന്ന് വി.ആര്‍ അനൂപ്

കോണ്‍ഗ്രസില്‍ ചേര്‍ന്ന സംവിധായകന്‍ മേജര്‍ രവിയെ ആഘോഷിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്. ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പമെന്നും അനൂപ് ഫേ്സ്ബുക്കില്‍.

വി.ആര്‍ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'മേജര്‍ രവി കോണ്‍ഗ്രസില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം.

അയാള്‍ അയാളുടെ പഴയ പ്രസ്താവനകള്‍ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലാ. കോണ്‍ഗ്രസ് ഇനിയും അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാന്‍ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാള്‍ പറയുന്നത്, എന്നാലേ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കൂ എന്നും അയാള്‍ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കില്‍ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരാ..

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മേജർ രവി കോൺഗ്രസിൽ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ, ഏറ്റവും വർഗീയവിഷം വമിച്ച പ്രസ്താവനകൾ നടത്തിയ ഒരാൾ അതൊന്നും...

Posted by Anoop Vr on Friday, February 12, 2021

VR Anoop Facebook Post Against Major Ravi

No stories found.
The Cue
www.thecue.in