'ഷെയിം മാതൃഭൂമി', മത്സരിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയെന്ന് പാര്‍വതി തിരുവോത്ത്

'ഷെയിം മാതൃഭൂമി', മത്സരിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയെന്ന് പാര്‍വതി തിരുവോത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കമെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. പാര്‍വതി വരുമോ? എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലായിരുന്നു സിപിഎമ്മിനകത്ത് പാര്‍വതി തിരുവോത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നത്. സി.പി.എം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍തന്നെയാണ് ഇതിനായി ചരടുവലിക്കുന്നതെന്നും വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. മാതൃഭൂമി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നും പാര്‍വതി തിരുവോത്ത് ദ ക്യുവിനോട് പറഞ്ഞു.

ഒരു പാര്‍ട്ടിയും ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടില്ലെന്നും, മാതൃഭൂമി വാര്‍ത്ത തിരുത്താന്‍ തയ്യാറാകണമെന്നും പാര്‍വതി തിരുവോത്ത്. പാര്‍വതിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കമെന്ന തലക്കെട്ടിലായിരുന്നു മാതൃഭൂമി ഓണ്‍ലൈന്‍ ഈ വാര്‍ത്ത നല്‍കിയത്.

തെറ്റിദ്ധരിപ്പിക്കുന്ന, അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നായിരുന്നു വാര്‍ത്ത പങ്കുവെച്ച് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ഇങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും, ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി കുറിച്ചു. വാര്‍ത്ത തിരുത്തണമെന്ന് പാര്‍വതി ട്വീറ്റിലൂടെയും ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തലെന്നും, ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ടെന്നും മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Parvathy Thiruvothu Against Mathrubhumi

Related Stories

No stories found.
logo
The Cue
www.thecue.in