'വിദഗ്ധരെന്ന് പറയുന്നവര്‍ തന്നെ വീഴ്ചയെന്ന് പ്രചരിപ്പിക്കുന്നു', കൊവിഡ് പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലെന്ന് കെ.കെ.ശൈലജ

'വിദഗ്ധരെന്ന് പറയുന്നവര്‍ തന്നെ വീഴ്ചയെന്ന് പ്രചരിപ്പിക്കുന്നു', കൊവിഡ് പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലെന്ന് കെ.കെ.ശൈലജ

കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇപ്പോഴും ശരിയായ പാതയിലാണ് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ആരോഗ്യ രംഗത്ത് വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടെന്ന പ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കുന്ന ഐസിജിഇ (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി) സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും കേരളം കൊവിഡ് പ്രതിരോധത്തില്‍ പിന്നോക്കം പോയെന്ന് പറയാനാവില്ല. ആകെ കണക്കുകള്‍ താരതമ്യം ചെയ്തുവേണം കോവിഡ് പ്രതിരോധം വിലയിരുത്താന്‍. മറ്റ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോഴുള്ള എണ്ണവുമായി വേണം താരതമ്യപ്പെടുത്താന്‍. ഐസിഎംആര്‍ നടത്തിയ സീറോ സര്‍വൈലന്‍സ് ടെസ്റ്റില്‍ കേരളം ഒന്നാമതാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ രംഗത്ത് വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടെന്ന പ്രചരണം നടത്തുകയാണെന്നും മന്ത്രി. ഇത്തരം വിവാദങ്ങളോടല്ല, പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. രോഗപ്രതിരോധത്തില്‍ തെല്ലും വീഴ്ച വരുത്താതെ ജീവന്‍ രക്ഷിക്കുകയെന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും എല്ലാവരും നിയന്ത്രണവും ജാഗ്രതയും തുടരണമെന്നും കെ.കെ.ശൈലജ പറഞ്ഞു.

കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഐക്യരാഷ്ട്രസഭാ വനിതാ വിഭാഗത്തിന്റെ കൂടി സഹായത്തോടെയാണ് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

ജെന്‍ഡര്‍ പാര്‍ക്കില്‍ ഇന്ന് തുടക്കമായ അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാമത് ഐസിജിഇ സമ്മേളനത്തില്‍ ദേശീയ-അന്താരാഷ്ട്ര തലത്തിലെ പ്രമുഖരാണ് പങ്കെടുക്കുന്നത്. സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യവസായത്തിലും ലിംഗസമത്വത്തിന്റെ പങ്ക്, ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇത്തവണ ഐസിജിഇയുടെ പ്രമേയം.

'വിദഗ്ധരെന്ന് പറയുന്നവര്‍ തന്നെ വീഴ്ചയെന്ന് പ്രചരിപ്പിക്കുന്നു', കൊവിഡ് പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലെന്ന് കെ.കെ.ശൈലജ
'ജെന്‍ഡര്‍പാര്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും'; ഐസിജിഇ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ.ശൈലജ

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2011ല്‍ രൂപപ്പെട്ട ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിക്ക് 2013ലായിരുന്നു തറക്കല്ലിട്ടത്. 24 ഏക്കറിലായായിരുന്നു പദ്ധതിയുടെ നിര്‍മ്മാണം. ആഗോള തലത്തിലുള്ള ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെയും, ഗവേഷണങ്ങളുടെയും, ക്ലാസുകളുടെയും പ്രധാന കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്ക് മാറും. ലോകനിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സ്ത്രീകള്‍ക്ക് ആശയ സംവാദത്തിനുള്ള വേദി, നിര്‍ഭയ വിശ്രമ കേന്ദ്രം, തൊഴില്‍ പരിശീലനം, പുനരധിവാസം, ജെന്‍ഡര്‍ സ്റ്റഡി സെന്റര്‍, മ്യൂസിയം തുടങ്ങിയവയ്ക്ക് ജെന്‍ഡര്‍പാര്‍ക്ക് വേദിയാകും.

AD
No stories found.
The Cue
www.thecue.in