മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു, ഉത്തരവിറക്കി

മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു, ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ മാധ്യമ-പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് ഉത്തരവ്. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെയും സേവനമാണ് അവസാനിപ്പിക്കുന്നത്.

2021 മാര്‍ച്ച് ഒന്ന് മുതല്‍ സേവനം അവസാനിപ്പിക്കുന്നതായാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലായിരുന്നു ജോണ്‍ ബ്രിട്ടാസിന് നിയമനം നല്‍കിയിരുന്നത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു ശ്രീവാസ്തവയുടെ നിയമനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബ്രിട്ടാസിനെ 2016 ജൂണ്‍ മാസത്തിലും, രമണ്‍ ശ്രീവാസ്തവയെ 2017 ഏപ്രിലിലുമാണ് നിയമിച്ചത്. ഇവരെ കൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും, നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

CM Pinarayi Vijayan's Advisors Service Cancelled

No stories found.
The Cue
www.thecue.in