ഭീമ കൊറേഗാവ് കേസ്: തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍, 'അറസ്റ്റിന് തൊട്ടുമുമ്പ് ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് തിരുകികയറ്റി'

ഭീമ കൊറേഗാവ് കേസ്: തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍, 'അറസ്റ്റിന് തൊട്ടുമുമ്പ് ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് തിരുകികയറ്റി'

ഭീമ കൊറേഗാവ് കേസില്‍ പ്രധാന തെളിവുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തല്‍. വാഷിങ് ടണ്‍ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റോണ വില്‍സനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ഫോറന്‍സിക് ലാബായ ആഴ്‌സനല്‍ കണ്‍സല്‍ട്ടിങിന്റെ പരിശോധനയിലാണ് ലാപ് ടോപ്പില്‍ മാല്‍വെയര്‍ ഉപയോഗിച്ച് 10 കത്തുകള്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തിയത്.

റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നുഴഞ്ഞുകയറി കുറഞ്ഞത് പത്ത് കത്തുകളെങ്കിലും ഹാക്കര്‍മാര്‍ സ്ഥാപിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തി. റോണ കുറ്റവാളിയെന്ന് തെളിയിക്കുന്നതായിരുന്നു ഈ കത്തുകള്‍. ഇവയാണ് റോണ വില്‍സനെതിരായ പ്രാഥമിക തെളിവുകളായി പൂനൈ പൊലീസ് കണക്കാക്കിയിരുന്നത്. എന്നാല്‍ സൈബര്‍ ആക്രമണം നടത്തിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

വളരെ ആസൂത്രിതമായ നീക്കമാണ് നടന്നതെന്നാണ് ആഴ്‌സനല്‍ മേധാവി മാര്‍ക്ക് സ്‌പെന്‍സര്‍ പറയുന്നത്. ഏകദേശം 300 മണിക്കൂര്‍ ചെലവഴിച്ചാണ് ലാപ്‌ടോപ്പ് പരിശോദിച്ചതെന്നും സ്‌പെന്‍സര്‍ പറഞ്ഞു. റോണ വില്‍സന്റെ അഭിഭാഷകയാണ് വിദഗ്ധ പരിശോധനയ്ക്കായി ഏജന്‍സിയെ സമീപിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണ വില്‍സന്‍, വരവരറാവു, സുധാ ഭരദ്വാജ് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തകരെ പൂനൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റോണയുടെ ലാപ്ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. 'രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ' മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നായിരുന്നു ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെളിവുകള്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോണ വില്‍സന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതേസമയെ റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു എന്‍.ഐ.എ അഭിഭാഷകന്റെ പ്രതികരണം.

Bhima Koregaon Case forensic report Says That Key evidence against jailed activists planted using malware

No stories found.
The Cue
www.thecue.in