ന്യൂസ് ക്ലിക്ക് ഓഫീസിലും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഇ.ഡി റെയ്ഡ്, സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരായ നീക്കമെന്ന് വിമര്‍ശനം

ന്യൂസ് ക്ലിക്ക് ഓഫീസിലും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഇ.ഡി റെയ്ഡ്, സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരായ നീക്കമെന്ന് വിമര്‍ശനം

സ്വതന്ത്ര വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഉടമയുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലും പരിശോധന നടന്നു. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്.

ന്യൂസ് ക്ലിക്ക് ഉടമ പ്രബീര്‍ പുരകായസ്ത, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഡല്‍ഹിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ സഹായം വാങ്ങിയതുമായി ബന്ധപ്പെട്ട റെയ്‌ഡെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.

ന്യൂസ് ക്ലിക്കിലെ റെയ്ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മാധ്യമങ്ങളെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമമാണ് ന്യൂസ് ക്ലിക്കെന്നും അതിനാണ് ഇഡി റെയ്‌ഡെന്നും മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in