'ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശത്ത് ഗൂഢാലോചന നടന്നു'; നരേന്ദ്രമോദി

'ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശത്ത് ഗൂഢാലോചന നടന്നു'; നരേന്ദ്രമോദി

ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശത്ത് ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അപമാനിക്കുന്നവര്‍ ഏറ്റവും തരംതാഴ്ന്ന് ഇപ്പോള്‍ ഇന്ത്യന്‍ തേയിലയെ പോലും വെറുതെ വിടുന്നില്ല, ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടുമെന്നും മോദി.

സോനിത്പൂരിലെ ദേക്യാജൂലിയില്‍ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. 'ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ തേയിലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. നിങ്ങള്‍ ഈ ആക്രമണത്തെ അംഗീകരിക്കുമോ', മോദി ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ നീക്കം വിജയിക്കാന്‍ ഇന്ത്യ അനുവദിക്കില്ല, തേയിലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ മറുപടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. തോട്ടംതൊഴിലാളി ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ച കാര്യം പരാമര്‍ശിച്ച് സംസാരിക്കവെയായിരുന്നു മോദിയുടെ ആരോപണം.

Modi Says Foreign powers planning to attack India's identity associated with tea

Related Stories

No stories found.
logo
The Cue
www.thecue.in