'ശബരിമലയില്‍ ആചാരം ലഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ്'; നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു

'ശബരിമലയില്‍ ആചാരം ലഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ്'; നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു

അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും പുറത്തുവിട്ട കരടില്‍ പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്.

ശബരിമല വിഷയം യു.ഡി.എഫ് പ്രചാരണ ആയുധമാക്കിയതിന് പിന്നാലെ, നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ മന്ത്രി എ.കെ.ബാലന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂര്‍ പുറത്തുവിട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍ ഡി.ജി.പി ടി.ആസഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടപ്പാക്കുമെന്നാണ് അവകാശവാദം.

Related Stories

No stories found.
logo
The Cue
www.thecue.in