'നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം'; രമേശ് ചെന്നിത്തല

'നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം'; രമേശ് ചെന്നിത്തല

നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം.

ഒരു മതനിരപേക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണ് സി.പി.എം ചെയ്യുന്നത്. ബി.ജെ.പിയുമായി അടുത്ത കാലത്ത് സി.പി.എം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡല്‍ ബാന്ധവത്തിന്റെ ഭാഗമാണ് ബി.ജെ.പിയേക്കാള്‍ ശക്തമായി യു.ഡി.എഫിനേയും ലീഗിനേയും ആക്രമിക്കുക എന്ന നിലപാട്. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Ramesh Chennithala Against CPIM

Related Stories

No stories found.
The Cue
www.thecue.in