ഉമ്മന്‍ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബി.ജെ.പി ജയിക്കും; മത്സരിക്കണമെന്ന ആഗ്രഹം ഇല്ലെന്നും കുമ്മനം രാജശേഖരന്‍

ഉമ്മന്‍ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബി.ജെ.പി ജയിക്കും; മത്സരിക്കണമെന്ന ആഗ്രഹം ഇല്ലെന്നും കുമ്മനം രാജശേഖരന്‍

നേമത്ത് ബി.ജെ.പി വിജയിക്കുമെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമ വാര്‍ത്തകളോടും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയല്ല, പിണറായി മത്സരിച്ചാലും നേമത്ത് ബി.ജെ.പി തന്നെ വിജയിക്കും.

ബി.ജെ.പിയില്‍ വിഭാഗീയതയില്ല. പ്രശ്‌നങ്ങളുണ്ടെന്നത് തെറ്റായ പ്രചരണമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്.

ശബരിമലയില്‍ ബി.ജെ.പി എല്‍.ഡി.എഫുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കുമ്മനം രാജശേഖരന്‍ തള്ളി. ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്തത്. യു.ഡി.എഫും എല്‍.ഡി.എഫുമാണ് ഒത്തുകളിച്ചത്. യു.ഡി.എഫിലെ ഒരാള്‍ പോലും ശബരിമലയ്ക്ക് വേണ്ടി സമരം ചെയ്തിട്ടില്ലെന്നും കുമ്മനം രാജശേഖന്‍ പറഞ്ഞു.

Related Stories

No stories found.