ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുന്നു?; തിരുവനന്തപുരത്തേക്കെന്ന് സൂചന
Vishnu Varma

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുന്നു?; തിരുവനന്തപുരത്തേക്കെന്ന് സൂചന

നിര്‍ണായ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലയിലെ മണ്ഡലത്തിലേക്ക് മാറുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പറഞ്ഞാല്‍ പുതുപ്പള്ളി വിട്ട് ഏത് മണ്ഡലത്തിലും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലയില്‍ മത്സരിച്ചാല്‍ കൊല്ലം ജില്ലയിലുള്‍പ്പെടെ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രമേശ് ചെന്നിത്തല തിരുവനന്തപുരം ജില്ലയിലെ മണ്ഡലത്തില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

No stories found.
The Cue
www.thecue.in