അങ്ങനെയാരും മനപ്പായസം ഉണ്ണണ്ട; തുടര്‍ഭരണം ആരും സ്വപ്‌നം കാണണ്ടയെന്നും കെ.സുരേന്ദ്രന്‍

അങ്ങനെയാരും മനപ്പായസം ഉണ്ണണ്ട; തുടര്‍ഭരണം ആരും സ്വപ്‌നം കാണണ്ടയെന്നും കെ.സുരേന്ദ്രന്‍

തുടര്‍ഭരണം ആരും സ്വപ്‌നം കാണണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തില്ലങ്കേരി ഡിവിഷനില്‍ 2000 വോട്ടുകള്‍ ബി.ജെ.പിക്ക് കുറഞ്ഞത് എല്‍.ഡി.എഫിന് തുടര്‍ഭരണം നല്‍കാന്‍ സഹായിക്കുമെന്നതിന്റെ സൂചനയാണോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. അത്തരം വ്യാഖ്യാനത്തിന് പ്രസക്തിയില്ല. യു.ഡി.എഫോ എല്‍.ഡി.എഫോ ഏതെങ്കിലുമൊന്ന് ശരിയാണെന്ന നിലപാട് ബി.ജെ.പിക്കില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍ പക്ഷികളാണ്. അതില്‍ ഏതെങ്കിലുമൊന്ന് നല്ലതാണോ ചീത്തയാണോയെന്ന് പറയില്ല. ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവ.

ബി.ജെ.പിയുടെ സഹായത്തോടെ തുടര്‍ഭരണമുണ്ടാകുമെന്ന പ്രചരണത്തിന് സ്‌കോപ്പില്ല. അങ്ങനെയാരും മനപ്പായസം ഉണ്ണണ്ടയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫ് തകരുമ്പോള്‍ മാത്രമല്ല എല്‍.ഡി.എഫ് കൂടി തകരുമ്പോഴാണ് ബി.ജെ.പിക്ക് സ്വാഭാവിക വളര്‍ച്ചയുണ്ടാകുകയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in