കാറും വലിയ ശമ്പളവും നല്‍കി നിയമിച്ചതെന്തിന്; ജോസഫൈനെതിരെ പി.ജയരാജനോട് ടി.പത്മനാഭന്‍

കാറും വലിയ ശമ്പളവും നല്‍കി നിയമിച്ചതെന്തിന്; ജോസഫൈനെതിരെ പി.ജയരാജനോട് ടി.പത്മനാഭന്‍

വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ ടി.പത്മനാഭന്‍. 87 വയസുള്ള വൃദ്ധയോട് എം.സി ജോസഫൈന്‍ കാണിച്ചത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമായിരുന്നുവെന്ന് ടി.പത്‌നാഭന്‍. ഗൃഹസന്ദര്‍ശനത്തിനെത്തിയ പി.ജയരാജനോടായിരുന്നു വിമര്‍ശനം.

87 വയസ്സുള്ള വൃദ്ധയോട് അധിക്ഷേപിച്ചത് ക്രൂരമായി പോയി. ഇന്നോവാ കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനായിരുന്നുവെന്നും ടി.പത്മനാഭന്‍ ചോദിച്ചു.

ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി.പത്മനാഭന്‍ പറഞ്ഞു. ടി.പത്‌നാഭന്റെ പ്രതിഷേധം ജോസഫൈനെ നേരിട്ടറിയിക്കുമെന്ന് പി.ജയരാജന്‍ പത്മനാഭനെ അറിയിച്ചു.

No stories found.
The Cue
www.thecue.in