സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ല തന്നെ മത്സരിപ്പിക്കേണ്ടത്; സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പി.ജയരാജന്‍

സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ല തന്നെ മത്സരിപ്പിക്കേണ്ടത്; സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പി.ജയരാജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി.ജയരാജന്‍. തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ല.ഇക്കാര്യം തീരുമാനിക്കേണ്ടത് സി പി എം സംസ്ഥാന കമ്മറ്റിയാണെന്നും പി.ജയരാജന്‍ പറഞ്ഞു.

താനുള്‍പ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചര്‍ച്ച പോലും സി പി എമ്മില്‍ തുടങ്ങിയിട്ടില്ല.സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താന്‍ ഗൗരവത്തോടെ കാണുന്നില്ല എന്നും പി.ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തില്‍ പി.ജയരാജന്‍ മത്സരിക്കുമെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രചരണം.

No stories found.
The Cue
www.thecue.in