സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി അമ്മയുമായി സംസാരിക്കാം; സുപ്രീംകോടതിയുടെ അനുമതി

സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി അമ്മയുമായി സംസാരിക്കാം; സുപ്രീംകോടതിയുടെ അനുമതി

യു.എ.പി.എ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അമ്മയുമായി സംസാരിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത ആഴ്ച അന്തിമവാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ സിദ്ദിഖ് കാപ്പന്‍ തയ്യാറാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

90 വയസ്സുള്ള കാപ്പന്റെ അമ്മയെ മകനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് യൂണിയന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല. ഇന്ന് മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ തിങ്കളഴ്ചത്തേക്ക് ഹര്‍ജി മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.

Siddique Kappan Can Talk Mother Via Video Call Supreme Court Grant Permission

Related Stories

No stories found.
logo
The Cue
www.thecue.in