'പെരുമാറ്റം അതിരുകടന്നു', സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഡി.സി.പി ഐശ്വര്യക്ക് താക്കീത്

'പെരുമാറ്റം അതിരുകടന്നു', സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഡി.സി.പി ഐശ്വര്യക്ക് താക്കീത്

മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിതാപൊലീസിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഡി.സി.പി ഐശ്വര്യ ഡോങ്‌റെക്ക് താക്കീത് നല്‍കി ആഭ്യന്തര വകുപ്പ്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. ഇവരുടെ പെരുമാറ്റം അതിരുകടന്നതായും മേലുദ്യോഗസ്ഥര്‍ വിലയിരുത്തി.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറാണ് ഐശ്വര്യ. വനിതാപൊലീസുകാരിക്കെതിരെ നടപടിയെടുത്ത സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് താക്കീത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ഞായറാഴ്ച എറണാകുളം നോര്‍ത്തിലെ വനിതാ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മഫ്തിയിലെത്തിയ ഇവര്‍ വാഹനം സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഷനിലേക്ക് കയറി. സ്റ്റേഷനിലേക്ക് കയറുന്ന യുവതിയെ കണ്ട് പാറാവ് നിന്ന വനിതാ പൊലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡി.സി.പി ഔദ്യോഗിത വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ വനിതാ പൊലീസിനെ രണ്ട് ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Home Department Warns DCP Aishwarya

Related Stories

No stories found.
logo
The Cue
www.thecue.in